ബാസല്‍: ഒളിമ്പിക് ചാമ്പ്യനെ വീഴ്ത്തി സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഫൈനലില്‍ കയറിയ സായ് പ്രണീതിന് ഫൈനലില്‍ അടിതെറ്റി. ഫൈനലില്‍ ചൈനീസ് താരം ഷി യുകിയോട് നടത്തിയ കടുത്ത പോരാട്ടത്തിലാണ് സായ് പ്രണീത് കീഴടങ്ങിയത്.
സ്കോര്‍ 21-19, 18-21, 12-21. ലോക രണ്ടാം നമ്പര്‍ താരമായ ഷി യുകിക്കെതിരെ മികച്ച പോരാട്ടം തന്നെ ഇന്ത്യന്‍താരം പുറത്തെടുത്തു. എന്നാല്‍, നിര്‍ണായക ഘട്ടത്തില്‍ വരുത്തിയ പിഴവുകള്‍ തിരിച്ചടിയായി. ആദ്യത്തെ പ്രധാന കിരീടം നേടാനുള്ള അവസരമാണ് ഇതിലൂടെ സായ് പ്രണീതിന് നഷ്ടമായത്. ആദ്യ സെറ്റ് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നഷ്ടമായെങ്കിലും രണ്ടാം സെറ്റില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് സാധ്യത നിലനില്‍ത്തിയിരുന്നു. എന്നാല്‍, ജേതാവിനെ നിശ്ചയിക്കുന്ന മൂന്നാം സെറ്റില്‍ സായ് പ്രണീത് വീണുപോവുകയായിരുന്നു. ടൂര്‍ണമെന്റിലെ പ്രകടനത്തോടെ ലോക 22ാം റാങ്കുകാരനായ സായ് പ്രണീതിന് റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാകും.
Discussion about this post