ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 12-ാം പതിപ്പിന്റെ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കി ഈ തുക സൈന്യത്തിന് നല്‍കാനൊരുങ്ങി ബിസിസിഐ. ആര്‍ഭാടം ഒഴിവാക്കിയ വകയില്‍ വകയിരുത്തിയ 20 കോടി രൂപ ആര്‍മി വെല്‍ഫെയര്‍ ഫണ്ടിലേക്ക് നല്‍കാനാണ് ബിസിസിഐയുടെ തീരുമാനം. കരസേനയിലെയും വ്യോമസേനയിലെയും നാവികസേനയിലെയും ഉന്നത ഉദ്യോഗസ്ഥരെ ഐപിഎല്‍ ഉദ്ഘാടന മത്സര വേദിയിലെത്തിച്ച് തുക കൈമാറാനാണ് ബിസിസിഐ ഉദ്ദേശിക്കുന്നതെന്നും റിപ്പോര്ട്ടുകളുണഅട്.
പുല്‍വാമില്‍ ഫെബ്രുവരി 14ന് ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ ഐപിഎല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കി ആ തുക സൈനികര്‍ക്ക് നല്കാന് തീരുമാനിച്ചത്. ഐപിഎല്ലില്‍, വരുന്ന 23-ന് ചെന്നൈയില്‍ വെച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍കിങ്സും തമ്മിലാണ് ആദ്യ മത്സരം.
സുപ്രീ കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി 20 കോടി അനുവദിച്ചിട്ടുണ്ടെന്നും ഈ തുക ആര്‍മി വെല്‍ഫെയര്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്നും ഒരു മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന് അറിയിച്ചു. എംഎസ് ധോണിയും വിരാട് കോഹ്ലിയും ചേര്‍ന്നാകും ഈ തുക സൈന്യത്തിന് കൈമാറുകയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post