മുംബൈ: മഹേന്ദ്ര സിങ് ധോണിക്ക് ഓസ്ട്രേലിയക്കെതിരായ വരും ഏകദിനങ്ങളില്‍ ബിസിസിഐ വിശ്രമമനുവദിച്ചു. രണ്ട് ഏകദിന മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായ സഞ്ജയ് ബംഗാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ അവസാന രണ്ട് മത്സരങ്ങളില്‍ യുവതാരം ഋഷഭ് പന്തിന് സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്.
ലോകകപ്പിന് മുമ്പ് റിഷഭ് പന്തിന് വീണ്ടും പ്രതിഭ തെളിയിക്കാനായാല്‍ ലോകകപ്പ് സ്ക്വാഡില്‍ അംഗമാകാനാകും. പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളിലും വിജയം നേടിയ ഇന്ത്യ റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ തോല്‍വിയേറ്റ് വാങ്ങിയിരുന്നു. ഇതോടെ ഓസ്ട്രേലിയക്ക് പരമ്പരയിലേക്ക് തിരിച്ചെത്താന്‍ അവസരവും ഒരുങ്ങി.
എന്നാല്‍, ഒരു മത്സരം കൂടെ ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കുമെന്നതിനാലാണ് ബിസിസിഐ ധോണിക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. മൂന്നാം ഏകദിനത്തിനിടെ കാലിന് ചെറുതായി പരിക്കേറ്റ മുഹമ്മദ് ഷമിയുടെ കാര്യം ഇന്ത്യ വിശദമായി പരിശോധിക്കുന്നുണ്ട്. ഷമിയുടെ പരിക്ക് ഗുരുതരമാണെങ്കില്‍ ഭുവനേശ്വര്‍ കുമാറാകും പകരം ടീമിലെത്തുക.
Discussion about this post