റാഞ്ചി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവന്മാര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദരം. റാഞ്ചിയില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനമത്സരത്തില്‍ പതിവു നീല തൊപ്പിക്ക് പകരം സൈന്യം ഉപയോഗിക്കുന്ന മാതൃകയിലുള്ള തൊപ്പി ധരിച്ചാണ് താരങ്ങള്‍ കളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.
സൈന്യത്തില്‍ ലഫ്റ്റനന്റ് കേണലായ മുന്‍ നായകന്‍ എംഎസ് ധോനി തന്നെയാണ് തന്റെ നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ ടീമംഗങ്ങള്‍ക്ക് സൈന്യത്തിന്റെ തൊപ്പി സമ്മാനിച്ചത്. ടോസിന് തൊട്ടു മുന്‍പായിരുന്നു തൊപ്പി സമ്മാനിക്കല്‍. ആദ്യ തൊപ്പി നല്‍കിയത് ക്യാപ്റ്റന്‍ കോഹ്‌ലി തന്നെ.
#TeamIndia will be sporting camouflage caps today as mark of tribute to the loss of lives in Pulwama terror attack and the armed forces
And to encourage countrymen to donate to the National Defence Fund for taking care of the education of the dependents of the martyrs #JaiHind pic.twitter.com/fvFxHG20vi
— BCCI (@BCCI) March 8, 2019
Discussion about this post