കൊല്‍ക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അരുണാചല്‍പ്രദേശിനെതിരേ നേടിയ സെഞ്ചുറി, ഇന്ത്യന്‍ എയര്‍ഫോഴ്സ് പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന് സമര്‍പ്പിച്ച് ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹ.
62 പന്തില്‍ 129 റണ്‍സടിച്ച സാഹ മത്സരത്തില്‍ ബംഗാളിന്റെ വിജയശില്‍പിയായിരുന്നു. സാഹയുടെ മികവില്‍ ബംഗാള്‍ 107 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. സെഞ്ചുറി നേട്ടത്തിനു പിന്നാലെ അത് വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് സമര്‍പ്പിക്കുന്നുവെന്ന് സാഹ ട്വീറ്റ് ചെയ്തു.
ഈ ഇന്നിങ്സ് തനിക്കേറെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഈ നേട്ടം പാക് പിടിയിലായ ഇന്ത്യയുടെ ധീരജവാന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് സമര്‍പ്പിക്കുന്നു. അഭിനന്ദന്‍ എത്രയും വേഗം സുരക്ഷിതനായി രാജ്യത്ത് തിരിച്ചെത്താനായി പ്രാര്‍ഥിക്കുന്നു’ – സാഹ ട്വീറ്റ് ചെയ്തു.
Thank You everyone for your wishes for my today’s knock. This innings is very special to me and I dedicate this inning to India’s brave son IAF Wing Commander Abhinandan. I pray that he returns to India, safe. Jai Hind. 🇮🇳#IAF #WingCommander #Abhinandan
— Wriddhiman Saha (@Wriddhipops) 28 February 2019