ചണ്ഡീഗഡ്: രാജ്യത്തിനായി ഒട്ടേറെ മെഡലുകള്‍ വാങ്ങി കൂട്ടുകയും രാജ്യം 2010ല്‍ അര്‍ജുന അവാര്‍ഡ് നല്കി ആദരിക്കുകയും ചെയ്ത ഇന്ത്യന്‍ ബോക്സിങ് താരം ഉപജീവന മാര്‍ഗങ്ങളില്ലാതെ പ്രതിസന്ധിയില്‍. കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും കാലമേറെ വൈകുമെന്നതിന്റെ ഉദാഹരണമാണ് ബോക്സിങ് താരം ദിനേശ് കുമാറിന്റെതും. മറ്റ് ജീവിതമാര്ഗ്ഗങ്ങളില്ലാത്തതിനാല് ദിനേശ് തെരുവി ല്‍ ഐസ്ക്രീം വിറ്റാണ് ഇന്നും ജീവിക്കുന്നത്.
വിവിധ ബോക്സിങ് മത്സരങ്ങളില്‍ സ്വര്‍ണ്ണവും വെള്ളിയും നേടിയ ദിനേശാണ് യശസ്സ് ഉയര്‍ത്തിയ താരം ഇന്ന് ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. ജീവിതത്തില്‍ സംഭവിച്ച വലിയൊരു അപകടമാണ് ദിനേശ് കുമാറിന്റെ ജീവതം താറുമാറാക്കിയത്. 2014ലു വരെ ബോക്സിങ് വേദികളില്‍ സജീവമായിരുന്ന ദിനേശിന് അപകടശേഷം മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
കൂടാതെ കുടുംബത്തിന്റെ മുഴുവന്‍ കടബാധ്യതയും ദിനേശിന്റെ ചുമലിലായി. അവിടെ നിന്ന് ജീവിതത്തില്‍ മുന്നേറാന്‍ കഴിയാതെ വന്നപ്പോള്‍ ഉപജീവന മാര്‍ഗ്ഗത്തിനു വേണ്ടിയാണ് ഐസ്ക്രീം വില്ക്കാന് തെരുവിലറങ്ങിയത്. ആദ്യമൊക്കെ ചെറിയ രീതിയില്‍ മറ്റുള്ളവരുടെ സഹായം കിട്ടിയെങ്കിലും പിന്നെ ആരും തിരിഞ്ഞ് നോക്കിയിട്ടില്ല.
കായിക മേഖലയില്‍ ഇത്രയധികം നേട്ടങ്ങള്‍ കൊയ്തിട്ടും ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും ധനസഹായമോ ജോലിയോ അനുവദിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ല. എന്റെ കുടുംബത്തിന്റെ കടബാധ്യത എനിക്ക് തീര്‍ക്കണം. അതിനുശേഷം, എന്റെ ഭാവി മെച്ചപ്പെടുത്തുകയും ബോക്സിങ് മേഖലയിലേക്ക് തിരിച്ചുവരണം, ദിനേശ് കൂട്ടിച്ചേര്‍ത്തു.
ബോക്സിങ് മേഖലയില്‍ ഇപ്പോള്‍ ഞാനില്ല, പക്ഷേ, കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഞാന്‍ പഠിപ്പിച്ചിരുന്ന കുട്ടികള്‍ പലരും അന്താരാഷ്ട്ര തലത്തില്‍ എത്തിയിട്ടുണ്ടെന്നും ദിനേശ് പറഞ്ഞു.
Discussion about this post