വിശാഖപട്ടണം: പാകിസ്താനെതിരായ ക്രിക്കറ്റ് മത്സരം ബഹിഷ്‌കരിക്കണമോ എന്ന വിഷയത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐയും കേന്ദ്രസര്‍ക്കാരും എന്ത് തീരുമാനമെടുക്കുന്നോ അതിനൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും എന്ത് തീരുമാനിക്കുന്നോ ഞങ്ങളും അതിനൊപ്പമുണ്ടാകും, ആ തീരുമാനത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നുവെന്ന് കോഹ്‌ലി പറഞ്ഞു. അതോടൊപ്പം പുല്‍വാമയില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബങ്ങളോട് ഞങ്ങള്‍ അനുശോചനം അറിയിക്കുന്നുവെന്ന് ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാര്‍ എന്ത് തീരുമാനിച്ചാലും അതിനൊപ്പം നില്‍ക്കുമെന്നും ബിസിസിഐ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. വെറുതേ രണ്ട് പോയിന്റ് കളയരുതെന്നും പാകിസ്താനെ വീണ്ടും തോല്‍പ്പിക്കണമെന്നുമായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ വിഷയത്തോട് പ്രതികരിച്ചത്.
#WATCH Virat Kohli on Ind Vs Pak in World Cup says, "Our sincere condolences to the families of CRPF soldiers who lost their lives in #PulwamaAttack. We stand by what the nation wants to do and what the BCCI decides to do." pic.twitter.com/gjyJ9qDxts
— ANI (@ANI) February 23, 2019
Discussion about this post