തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കിരീടം സ്വന്തമാക്കി കോതമംഗലം സെന്റ്. ജോര്‍ജ് സ്കൂള്‍. 2014ന് ശേഷമാണ് സെന്റ്. ജോര്‍ജ് കിരീടത്തിന് അര്‍ഹരാകുന്നത്. സെന്റ്. ജോര്‍ജിന്റെ പത്താം കിരീട നേട്ടം കൂടിയാണിത്. എട്ട് സ്വര്‍ണം, ഏഴ് വെള്ളി, നാല് വെങ്കലം എന്നിവയടക്കം 63 പോയിന്റുമായാണ് സെന്റ്. ജോര്‍ജ് ഒന്നാം സ്ഥാനത്തെത്തിയത്.
നാല് സ്വര്‍ണവും ഏഴ് വെള്ളിയുമടക്കം 43 പോയിന്റുമായി കോതമംഗലം മാര്‍. ബേസിലാണ് രണ്ടാം സ്ഥാനത്ത്. ആദ്യ രണ്ട് ദിവസങ്ങളില്‍ സെന്റ്. ജോര്‍ജും മാര്‍. ബേസിലും തമ്മില്‍ വാശിയേറിയ പോരാട്ടം നടന്നു.
കായികമേളയില്‍ എറണാകുളം ജില്ല ചാമ്പ്യന്‍ പട്ടം ഉറപ്പിച്ചു. 25 സ്വര്‍ണവും 22 വെള്ളിയുമായി 210 പോയിന്റാണ് എറണാകുളത്തിനുള്ളത്. ചാമ്പ്യന്‍ പട്ടത്തിന് വേണ്ടി പാലക്കാട് പോരാടിയെങ്കിലും 16 സ്വര്‍ണം നേടാനെ സാധിച്ചുള്ളൂ. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 144 പോയിന്റാണുള്ളത്. 81 പോയിന്റുമായി കോഴിക്കോട് ആണ് മൂന്നാം സ്ഥാനത്ത്.
Discussion about this post