യൂത്ത് ഒളിമ്പിക്‌സ്; ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യത്തെ സ്വര്‍ണ്ണം സ്വന്തമാക്കി 15കാരന്‍

ഐസ്വാളില്‍ നിന്നുള്ള ഈ കൗമാരക്കാരന്‍ 274 കി ഗ്രാം (124 കി ഗ്രാം +150 കി ഗ്രാം) ഭാരമാണ് ഉയര്‍ത്തിയത്.

ബ്യൂണസ് ഐറീസ്: യൂത്ത് ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യത്തെ സ്വര്‍ണ്ണ മെഡല്‍ വെയ്റ്റ്‌ലിഫ്റ്റില്‍ ഇന്ത്യയുടെ ജെറെമി ലാല്‍റിന്നുംഗ നേടി. പുരുഷന്മാരുടെ 62 കിലോഗ്രാം വെയ്റ്റ്‌ലിഫ്റ്റിങ്ങിലാണ് 15 വയസുകാരനായ ജെറെമിയുടേ നേട്ടം.

ഐസ്വാളില്‍ നിന്നുള്ള ഈ കൗമാരക്കാരന്‍ 274 കി ഗ്രാം (124 കി ഗ്രാം +150 കി ഗ്രാം) ഭാരമാണ് ഉയര്‍ത്തിയത്. നേരത്തേ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ജെറെമി വെള്ളിയും വെങ്കലവും നേടിയിരുന്നു.ചൈനയിലെ നാന്‍ജിങ് യൂത്ത് ഒളിമ്പിക്‌സിലാണ് ഇതിന് മുമ്പ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം നടന്നത്. രണ്ട് മെഡലുകളാണ് ചൈനയില്‍ ഇന്ത്യ നേടിയത്.

Exit mobile version