തിരുവനന്തപുരം: ആഡംബരങ്ങളൊന്നുമില്ലാതെ 62ാ മത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ ആരംഭിച്ച ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ജില്ലയിലെ സായിയിലെ സല്‍മാന്‍ ഫാറൂഖിനാണ് മേളയിലെ ആദ്യ സ്വര്‍ണ്ണം. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തിലാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്.
എറണാകുളം ജില്ലയിലെ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ അമിത് എന്‍വിയ്ക്കാണ് വെള്ളി. കണ്ണൂര്‍ ജില്ലയിലെ സിഎച്ച്എംഎച്ച്എസ്എസ് എളയാവൂരിലെ വിഷ്ണു ബിജുവിനാണ് വെങ്കലം. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കട്ടിപ്പാറ ഹോളി ഫാമിലി എച്ച്എസ് വിദ്യാര്‍ത്ഥിനി സനിക കെപിയും സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മാര്‍ബേസില്‍ സ്‌കൂളിലെ ആദര്‍ശ് ഗോപിയും സ്വര്‍ണ്ണം നേടി.
2200 താരങ്ങളാണ് മത്സത്തിനെത്തിയിരിക്കുന്നത്. ആദ്യദിനമായ ഇന്ന് 31 ഇനങ്ങളിലാണ് ഫൈനല്‍ നടക്കുക. മേള ഞായറാഴ്ച സമാപിക്കും. ആഡംബരങ്ങളൊന്നുമില്ലാത്ത കായികമേളയില്‍ ജില്ലകളിലെ മൂന്നാം സ്ഥാനക്കാരെ ഒഴിവാക്കി പങ്കാളിത്തം കുറച്ചിട്ടുണ്ട്. നാലുദിവസമായി നടത്തിയിരുന്ന കായികമേള ഈ വര്‍ഷം മൂന്നു ദിവസമായി കുറച്ചിട്ടുണ്ട്.