ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങള്‍ക്ക് ആദരം; മുഖ്യമന്ത്രി ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും; മുഖ്യമന്ത്രി ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും

സെക്രട്ടേറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നാളെ വൈകുന്നേരം മൂന്ന് മണിക്കാണ് ചടങ്ങ്

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ ആദരവും ക്യാഷ് അവാര്‍ഡും നല്‍കും. സെക്രട്ടേറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നാളെ വൈകുന്നേരം മൂന്ന് മണിക്കാണ് ചടങ്ങ്. വ്യവസായ കായിക യുവജനകാര്യ മന്ത്രി ഇപി ജയരാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും.

സഹകരണ, ദേവസ്വം, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരിക്കും. ജിന്‍സണ്‍ ജോണ്‍സണ്‍, വിസ്മയ വികെ, നീന വി, മുഹമ്മദ് അനസ് വൈ, കുഞ്ഞു മുഹമ്മദ് പി, ജിത്തു ബേബി, ചിത്ര പി.യു, ദീപിക പള്ളിക്കല്‍, സുനൈന കുരുവിള, പിആര്‍ ശ്രീജേഷ് എന്നിവരാണ് മെഡല്‍ ജേതാക്കള്‍. സ്വര്‍ണ്ണം, വെള്ളി, വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് ഇരുപത് ലക്ഷം, പതിനഞ്ച് ലക്ഷം, പത്ത് ലക്ഷം രൂപ വീതമാണ് നല്‍കുന്നത്.

Exit mobile version