ഹൈദരാബാദ്: ടെന്നിസ് കോര്‍ട്ടിലേക്കുള്ള തിരിച്ച് വരവ് പ്രഖ്യാപിച്ച് സാനിയ മിര്‍സ. ഈ വര്‍ഷം അവസാനത്തോടെ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തുമെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. 2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്.
കാല് മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് കുറച്ചുകാലം മാറിനിന്നു, അതിനുശേഷം സാനിയ ഒരു കുഞ്ഞിന് ജന്മം നല്കി. അടുത്ത 10 ദിവസത്തിനുള്ളില്‍ തന്റെ ട്രെയിനര്‍ എത്തുമെന്നും ടെന്നീസില്‍ തിരിച്ചെത്താനായി ഭാരം കുറച്ചുവെന്നും മത്സര ടെന്നീസില്‍ തിരിച്ചെത്താനുള്ള കരുത്ത് തനിക്കുണ്ടെന്നും സാനിയ പറഞ്ഞു.
Discussion about this post