മാഡ്രിഡ്: ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ ബാഴ്സലോണയുടെ അര്‍ജന്റീനന്‍ താരം ലയണല്‍ മെസി ഒന്നാമത്. ഫ്രഞ്ച് മാസികയായ ‘L’Equipe’ ആണ് പട്ടിക പുറത്ത് വിട്ടത്. തന്റെ ക്ലബ് ഫുട്ബോള്‍ കരിയറിലെ ഏറ്റവും വലിയ എതിരാളിയായിരുന്ന റൊണാള്‍ഡോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെസിയുടെ ഈ നേട്ടം. യൂറോപ്പിലെ ടോപ് ഫൈവ് ലീഗില്‍ നിന്നുള്ള കളിക്കാരുടെ ലിസ്റ്റ് ആണ് L’Equipe പുറത്തു വിട്ടിരിക്കുന്നത്.
ഏകദേശം 8.3 മില്യണ്‍ യൂറോ തുകയാണ് ബാഴ്സലോണ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി പ്രതിമാസം ശമ്പളമായി കൈപ്പറ്റുന്നത്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ്, 4.7 മില്യണ്‍ യൂറോയാണ് റൊണാള്‍ഡോയുടെ ശമ്പളം.
3.31 മില്യണ്‍ യൂറോയുമായി അത്ലറ്റികോ മാഡ്രിഡിന്റെ അന്റോണിയോ ഗ്രീസ്മാന് ആണ് മൂന്നാം സ്ഥാനത്ത്. 3.08 മില്യണ്‍ യൂറോയുമായി പിഎസ്ജി താരം നെയ്മര്‍ നാലാം സ്ഥാനത്തും 2.85 മില്യണ്‍ തുകയുമായി ബാഴ്സലോണ സ്ട്രൈക്കര്‍ ലൂയിസ് സുവാരസ് ആണ് അഞ്ചാം സ്ഥാനത്ത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അലക്സിസ് സാഞ്ചസ് ആണ് ആറാം സ്ഥാനത്ത്. ഗാരെത് ബെയ്ല്, കെയ്ലാന്‍ എംബാപ്പെ, മെസൂത് ഓസില്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Discussion about this post