ബംഗളൂരുവിനെതിരെ രണ്ടു ഗോളുകള്‍ക്കു മുന്നിട്ടു നിന്നതിനു ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന് സമനില വഴങ്ങേണ്ടി വന്നത്. ജയിക്കാന്‍ വെറും മിനിറ്റുകള്‍ മാത്രമായിരുന്നു ബാക്കി. സമനിലയില്‍ മത്സരം അവസാനിപ്പിക്കേണ്ടി വന്നതിന്റെ നിരാശ ചെറുതൊന്നുമല്ല ബ്‌ളാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക്.
പക്ഷെ ബംഗളൂരുവിനെ അവരുട തട്ടകത്തില്‍ സമനിലയിലെങ്കിലും കുരുരുക്കാനായതിന്റെ ആശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. രണ്ടു ഗോള്‍ വീണതോടെ ബംഗളൂരു താരങ്ങള്‍ തനിനിറം പുറത്തെടക്കാന്‍ തുടങ്ങി. ബ്ലാസ്റ്റേഴ്‌സിന്റെ നട്ടെല്ലായ സന്ദേശ് ജിങ്കാനാണ് പലപ്പോഴും എതിരാളികളുടെ ടാക്‌ളിങ്ങിന്റെ ഇരയായത്. വന്‍മതില്‍ കണക്കെ പ്രതിരോധത്തില്‍ ഉറച്ചു നില്‍ക്കുന്ന ജിങ്കാനെ ഒതുക്കാന്‍ എതിരാളികള്‍ ഏറെ പരിശ്രമിച്ചു.
ബംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവുമായി കൂട്ടിയിടിച്ച് പരുക്കേറ്റ് ജിങ്കാന്‍ തലയില്‍ കെട്ടുമായാണ് കളിച്ചത്. തൊട്ടുപിന്നാലെ സിസ്‌കോയുടെ കൈക്കരുത്ത് അനുഭവിക്കേണ്ടി വന്നു. 57ാം
മിനിറ്റിലായിരുന്നു ആ ആക്രമണം. ഉയര്‍ന്നു വന്ന പന്തിനായി ജിങ്കാനും സിസ്‌കോയും വായുവില്‍ ഉയര്‍ന്നു ചാടി. ഇതിനിടെ സിസ്‌കോ ജിങ്കാന്റെ മുഖത്ത് ശക്തിയായി ഇടിച്ചു. സാധാരണഗതിയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ ക്ഷമ പറയുകയോ എതിരാളിക്ക് കൈകൊടുത്ത് പ്രശ്‌നം പരിഹരിക്കുകയോ ആണ് പന്തുകളിയില്‍ പതിവ്. എന്നാല്‍ സിസ്‌കോ പുറംതിരിഞ്ഞു നടന്നു. ഇതോടെ ജിങ്കാന്റെ സമനില തെറ്റി. സിസ്‌കോയുടെ നേരെ വിരല്‍ ചൂണ്ടി ജിങ്കാന്‍ ക്ഷോഭിച്ച് സംസാരിച്ചു..
Discussion about this post