ആരാധകരെ ഏറെ സന്തോഷത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു മിതാലിരാജിന്റെ 200 ഏകദിനം, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ വനിത ആയിരുന്നു അവര്‍. എന്നാല്‍ ആരാധകരെ സങ്കടിത്തലാക്കി ആ വാര്‍ത്ത വന്നു..! മിതാലി രാജ് വിരമിക്കുന്നു ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന നിമിഷമായിരുന്നു അത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ മുതിര്‍ന്ന കളിക്കാരിയാണ് മിതാലി രാജ്, അവര്‍ അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.
ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരക്ക് ശേഷമാണ് മിതാലി വിരമിക്കുക. പക്ഷേ അമ്പത് ഓവര്‍ ക്രിക്കറ്റില്‍ തുടരുമെന്നും അവര്‍ അറിയിച്ചു. ഇംഗ്ലണ്ടിനെതിരായ മൂന്നു ട്വന്റി 20 പരമ്പര ബുധനാഴ്ച വെല്ലിംങ്ടണില്‍ ആരംഭിക്കും. ആദ്യ ഇലവനില്‍ മിതാലി ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
85 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി മിതാലി 2283 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 17 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു.
ട്വന്റി 20 യില്‍ തന്റെ വേഗത കുറഞ്ഞ ബാറ്റിങും സ്ട്രൈക്ക്റേറ്റും പോരെന്നും 2020 ലോകകപ്പിനായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് നല്ല ടീം തയ്യാറാക്കേണ്ടതുള്ളത് കൊണ്ടും ആണ് മിതാലി വിരമിക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചത്.
Discussion about this post