മുംബൈ: ഇന്ത്യയുടെ മുന്നായകന് മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷിയും ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ശര്‍മ്മയും കളിക്കൂട്ടുകാര്‍. ഇരുവരുടെയും കുട്ടിക്കാലത്തെ സ്കൂള്‍ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ആരാധകരെ അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
ആസാമിലെ മാര്‍ഗരിറ്റ സെന്റ് മേരീസ് സ്കൂളില്‍ ഇരുവരും സഹപാഠികളായിരുന്നു എന്നാണ് പുതിയ വാര്‍ത്ത. അനുഷ്കയുടെ അച്ഛന് റിട്ട.കേണല്‍ അജയ് കുമാര്‍ ശര്‍മ സൈനിക സേവനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. അജയ് കുമാര്‍ ശര്‍മ ആസാമില്‍ ജോലി ചെയ്യവെയാണ് അനുഷ്ക സെന്റ് മേരിസ് സ്കൂളില്‍ സാക്ഷിയുടെ സഹപാഠിയായി പഠിച്ചത്.
ഇരുവരുടെയും സ്കൂള്‍ കാലഘട്ടത്തിലെ ചിത്രങ്ങളും വാര്‍ത്തകള്‍ക്കൊപ്പമുണ്ട്. 2013ല്‍ ഒരു പൊതുപരിപാടിക്കിടെ ഇരുവരും കണ്ടുമുട്ടിയപ്പോള്‍ സാക്ഷി താന്‍ ജനിച്ചു വളര്‍ന്ന നാടിന്റെയയും പഠിച്ച സ്കൂളിന്റെ വിശേഷങ്ങള്‍ അനുഷ്കയുമായി പങ്കുവെച്ചിരുന്നു. ഈ സമയം അനുഷ്കയും താനും ഈ സ്ഥലങ്ങളില്‍ താമസിച്ചിട്ടുണ്ടെന്നും സാക്ഷി പറഞ്ഞ സ്കൂളില്‍ പഠിച്ചിട്ടുണ്ടെന്നും പറഞ്ഞതോടെയാണ് ഇരുവരും സഹപാഠികളായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്.
ഇതിനുശേഷമാണ് ഇരുവരുടെയും ഒന്നാം ക്ലാസിലെ സ്കൂള്‍ ഫോട്ടോ ലഭിച്ചത്. ഈ ചിത്രങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.
Discussion about this post