ഇന്ത്യന്‍ ഏകദിന ടീമിന്റെ അവിഭാജ്യഘടകമാണ് ധോണി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ രവിശാസ്ത്രിയുമടക്കമുള്ളവര്‍ ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് എത്രത്തോളം ഗുണകരമാണെന്ന് കൃത്യമായി പറഞ്ഞിട്ടുള്ളതുമാണ്.
എന്നാല്‍, ഇന്ത്യക്കാര്‍ മാത്രമല്ല, എതിര്‍ടീമുകള്‍ വരെ ധോണിയുടെ കളിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നു. ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാം ആണ് ധോണിയുടെ മികവ് ഉയര്‍ത്തിക്കാണിച്ച് രംഗത്ത് എത്തിയത്. ധോണി പുറത്താകുന്നത് വരെ മത്സരം ജയിച്ചുവെന്ന് നിങ്ങള്‍ കരുതരുതെന്നാണ് നീഷാമിന്റെ അഭിപ്രായം. ധോണി ക്രീസിലുണ്ടായാല്‍ സ്‌കോര്‍ബോര്‍ഡ് ഇഴയുമെന്ന് പരിഹസിക്കുന്നവര്‍ക്കുള്ള ചൂടന്‍ മറുപടിയാണ് ജിമ്മിയുടെ ഈ വാക്കുകള്‍
അസാധാരണ കളിക്കാരനാണ് ധോണി. അദ്ദേഹത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നതിനെ ചുറ്റിപ്പറ്റി ഇന്ത്യയില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി അറിയാം. ഇന്ത്യന്‍ മധ്യനിരയിലെ ശാന്തനായ കളിക്കാരനാണ് ധോണി. അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ക്കു തന്നെ അറിയാം അദ്ദേഹത്തെ പുറത്താക്കും വരെ മത്സരം ജയിച്ചെന്ന് ഉറപ്പിക്കാനാവില്ലെന്നും ജിമ്മി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, പരിക്കിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡിനെതിരേ ഇതുവരെ പുറത്തിരുന്ന താരം പരമ്പരയിലെ അവസാന മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post