ഈ താരത്തെ എങ്ങനെയാണ് മാറ്റി നിര്‍ത്തുക; എണ്‍പതാം വയസില്‍ വീല്‍ചെയറിലാണെങ്കിലും ധോണി എന്റെ ടീമിലുണ്ടാകുമെന്ന് എബിഡി

എന്നാല്‍, ധോണിയെ പോലെയുളള ഒരു താരം ഇന്ത്യയുടെ ഭാഗ്യമെന്ന് ലോകക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബിഡി വില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടു.

കേപ്ടൗണ്‍: ഒരുകാലത്ത് ബാറ്റുകൊണ്ട് ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്നെങ്കിലും ഇന്ന് ക്ഷീണിച്ചുപോയ ഇന്ത്യയുടെ മുന്‍നായകന്‍ മഹേന്ദ്ര സിങ് ധോണിയെ വാഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എബിഡി വില്ലിയേഴ്‌സ്.

ധോണിയുടെ വെടിക്കെട്ട് ബാറ്റിങ് മെല്ലെപ്പോക്കിന് വഴിമാറിയതോടെ താരം ഏറെ പഴികളാണ് കേള്‍ക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കി ചരിത്ര മത്സത്തില്‍ കാണികളുടെ കൂവലും പരിഹാസവും ഏറ്റ് സ്റ്റേഡിയം വിടേണ്ട ഗതികേടും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ ധോണിക്ക് ഉണ്ടായി. ഋഷഭ് പന്തിനെ പോലെയുളള താരങ്ങളുടെ ഉദയം ധോണിയുടെ കരീയര്‍ തന്നെ അവസാനിപ്പിക്കുമെന്ന് കരുതുന്നവരുണ്ട്.

എന്നാല്‍, ധോണിയെ പോലെയുളള ഒരു താരം ഇന്ത്യയുടെ ഭാഗ്യമെന്ന് ലോകക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബിഡി വില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടു. ധോണിക്കെതിരെയുളള വിമര്‍ശനങ്ങള്‍ തളളിയ എബിഡി തന്റെ ടീമില്‍ എക്കാലവും ധോണിയുണ്ടാകുമെന്നും വിമര്‍ശകര്‍ക്ക് മറുപടി നല്‍കി.

എണ്‍പതാം വയസില്‍ വീല്‍ചെയറിലാണെങ്കിലും ധോണിയെ എന്റെ ടീമില്‍ കളിപ്പിക്കാന്‍ ഞാന്‍ തയ്യാറാണ്. ധോണിയുടെ റെക്കോര്‍ഡുകള്‍ നോക്കൂ.. അങ്ങനെയൊരു താരത്തെ എങ്ങനെയാണ് നിങ്ങള്‍ക്ക് മാറ്റി നിര്‍ത്താന്‍ സാധിക്കുക. എബിഡി പറഞ്ഞു. നിങ്ങള്‍ നല്ല തമാശക്കാരാണ് എന്നാണ് ധോണിയെ കുറിച്ചുളള വിമര്‍ശനത്തോട് അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. അതേസമയം, ലോകകപ്പില്‍ ധോണിയുണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും പറയുന്നു.

Exit mobile version