മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ബൗളര്‍ പാറ്റ് കമ്മിന്‍സിന്റെ പന്ത് കൊണ്ട് ശ്രീലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണരത്നയ്ക്ക് പരിക്ക്. കമ്മിന്‍സന്റെ ബൗണ്‍സര്‍ കരുണരത്നയുടെ കഴുത്തിന് കൊള്ളുകയായിരുന്നു. തുടര്‍ന്ന് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം സ്ട്രെച്ചറില്‍ കരുണ രത്നയെ ആശുപത്രിയിലേക്ക് മാറ്റി.
രണ്ടാം ടെസ്റ്റില്‍ ലങ്കയുടെ ഇന്നിംഗ്സിന്റെ 58ാം ഓവറിലായിരുന്നു സംഭവം. കരുണ രത്ന പുറത്താകാതെ 46 റണ്‍സ് എത്തിനില്‍ക്കെയാണ് ചുമലിനും ഹെല്‍മറ്റിനും ഇടയിലായി കമ്മിന്‍സന്റെ പന്ത് തീയുണ്ടയായി പതിച്ചത്. ഉടനെ ബോധരഹിതനായി വീണ കരുണരത്നയെ ഓസീസ് താരങ്ങള്‍ ഓടിയെത്തി പിടിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി താരത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
അതേസമയം കരുണ രത്നയുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമായിട്ടില്ല. ലങ്കന്‍ താരത്തിനേറ്റ പരിക്ക് ഗുരുതര സ്വഭാവത്തിലുളളതാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Discussion about this post