ഹാമിള്ട്ടണ്: ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി 200 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റര്‍ എന്ന റെക്കോഡ് ഇനി മിഥാലിക്ക് സ്വന്തം. 1999 ല്‍ 16-ാം വയസ്സില്‍ അയര്‍ലണ്ടിനെതിരെയായിരുന്നു മിതാലിയുടെ അരങ്ങേറ്റം. ആദ്യ മത്സരത്തില്‍തന്നെ സെഞ്ചുറി നേടിയ അപൂര്‍വ്വ നേട്ടം കൈവരിച്ച വനിത ക്രിക്കറ്റര്‍മാരില്‍ ഒരാളെന്ന നേട്ടവും മിതാലിക്കുണ്ട്.
ഏകദിനത്തില്‍ 7 സെഞ്ചുറികളും 52 അര്‍ധസെഞ്ചുറികളുമടക്കം 6613 റണ്‍ നേടിയിട്ടുണ്ട്. ഇതു കൂടാതെ നിരവധി റെക്കോര്‍ഡുകളും മിഥാലിയുടെ പേരിലുണ്ട്. ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ്, ഏറ്റവും കൂടുതല്‍ തവണ നായികയായി ടീമിനെ നയിച്ച താരം, ഏറ്റവും കൂടുതല്‍ 50+ സ്കോറുകള്‍ തുടങ്ങി നിരവധി റെക്കോര്‍ഡുകള്‍ മിതാലിയുടെ പേരിലുണ്ട്.
ഇന്ന് ന്യൂസിലാന്റിനെതിരെ ടോസിനായി ഗ്രൗണ്ടിലിറങ്ങിയതോടെയാണ് 200 ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ കളിക്കുന്ന ആദ്യ വനിത എന്ന ബഹുമതി മിഥാലിക്ക് സ്വന്തമായത്. അതെ സമയം മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യന്‍ പെണ്‍താരങ്ങള്‍ നേരത്തെ പരമ്പര ഉറപ്പിച്ചിട്ടുണ്ട്. പക്ഷേ മൂന്നാം ഏകദിനത്തിലും വിജയം കരസ്ഥമാക്കുമെന്ന് കരുതി കളത്തിലിറങ്ങിയ ഇന്ത്യയെ എട്ട് വിക്കറ്റിന ന്യൂസിലാന്റ് പരാജയപ്പെടുത്തി. ലോകക്രിക്കറ്റിന് മുന്നില്‍ അഭിമാനമായി മിഥാലിരാജ്.
Discussion about this post