തിരുവനന്തപുരം: ഐപിഎല്‍ വാതുവെപ്പ് കേസില്‍ തന്നെ അറസ്റ്റ് ചെയ്ത ഡല്‍ഹി പോലീസ് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയതായി മലയാളി താരം ശ്രീശാന്ത്. മര്‍ദ്ദിച്ചതിന് പുറമെ കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ കുടുംബാംഗങ്ങളെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ശ്രീശാന്ത് സുപ്രീംകോടതിയിയില്‍ വെളിപ്പെടുത്തി.
പ്രമുഖ അഭിഭാഷകന് സല്മാന് ഖുര്‍ഷിദാണ് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ഹര്‍ജിയുമായി സുപ്രീംകോടതിയ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് അശോക് ഭൂഷണ്, കെഎം ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ശ്രീശാന്ത് നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് താരം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
Discussion about this post