അബുദാബി: യുഎഇയെ പരാജയപ്പെടുത്തി ചരിത്രത്തിലാദ്യമായി ഖത്തര്‍ ഏഷ്യന്‍കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍. ആതിഥേയരായ യുഎഇയെ ഏകപക്ഷീയമായ 4 ഗോളിന് തകര്‍ത്താണ് ഖത്തര്‍ യോഗ്യത നേടിയത്. വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ മുന്‍ചാമ്പ്യന്‍മാരായ ജപ്പാനാണ് എതിരാളി. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഖത്തര്‍ സെമിഫൈനലിലും തകര്‍പ്പന്‍ പ്രകടനത്തിലായിരുന്നു.
ബൗലേം കൗഖി (22) അല്‍മോസ് അലി (37), നായകന്‍ ഹസന്‍ അല്‍ ഹൈദോസ് (80), ഹമീദ് ഇസ്മായില്‍ (90+3) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. ഇഞ്ചുറി ടൈമില്‍ യുഎഇയുടെ ഇസ്മായില്‍ അഹമ്മദ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.
പത്തുതവണ ഏഷ്യന്‍കപ്പില്‍ കളിച്ചിട്ടുള്ള ഖത്തര്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടം കാഴ്ചവെച്ചാണ് ആദ്യമായി ഫൈനലിലെത്തിയത്. ക്വാര്‍ട്ടറില്‍ ദക്ഷിണകൊറിയക്കെതിര ആക്രമിച്ചു കളിച്ച ഖത്തര്‍ യുഎഇയ്‌ക്കെതിരേയും ഈ തന്ത്രം തന്നെയാണഅ പുറത്തെടുത്തത്. സൗദി അറേബ്യ, ലബനന്‍, ഉത്തരകൊറിയ, ഇറാഖ് തുടങ്ങിയ ടീമുകള്‍ ഖത്തറിന് മുന്നില്‍ കീഴടങ്ങിയിരുന്നു.