ജക്കാര്‍ത്ത: ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ എട്ടാം സീഡ് സൈന നെഹ്വാളിന്. ഫൈനലില്‍ ലോക ചാംപ്യനും ഒളിംപിക് ചാംപ്യനുമായ കരോലിനാ മാരിനെയാണ് സൈന പരാജയപ്പെടുത്തിയത്. പരിക്കുകളെ തുടര്‍ന്ന് കരോലിനാ പിന്മാറുകയായിരുന്നു. പിന്നാലെ സൈനയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.
നേരത്തെ ക്വാര്‍ട്ടറില്‍ പിവി സിന്ധുവിനെ തോല്‍പ്പിച്ചാണ് മാരിന് മുന്നോട്ട് കുതിച്ചത്. സ്പാനിഷ് താരമായ മാരിന് ടൂര്‍ണമെന്റില്‍ അഞ്ചാം സീഡാണ്.
ഇരുവരും തമ്മിലുള്ള 11 അന്താരാഷ്ട്ര മത്സരങ്ങളില്‍ മാരിന് ആറും സൈന അഞ്ചും കളികള്‍ വീതം ജയിച്ചിട്ടുണ്ട്. എന്നാല്‍ അവസാനം കളിച്ച 2 മത്സരത്തിലും സൈനയെ മാരിന് തോല്‍പ്പിച്ചിരുന്നു. 2009ലും 2010ലും 2012ലും സൈന ഇന്തോനേഷ്യയില്‍ ചാംപ്യനായിട്ടുണ്ട്.
Discussion about this post