ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍ നിന്നും ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് പുറത്ത്. ഇന്തോനേഷ്യയുടെ ജോനാഥന് ക്രിസ്റ്റിയാണ് ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായിരുന്നു ക്രിസ്റ്റിയുടെ വിജയം. സ്കോര്‍: 18-21, 19-21.
കേവലം 48 മിനിട്ട് മാത്രമാണ് ശ്രീകാന്തും ജോനാഥനും തമ്മിലുള്ള മല്‍സരം നീണ്ടുനിന്നത്. ഏകപക്ഷീയമായ മത്സരത്തിനൊടുവിലാണ് ശ്രീകാന്ത് കീഴടങ്ങിയത്. റാങ്കിങ്ങില്‍ 12ാം സ്ഥാനത്തുള്ള ഇന്തോനേഷ്യന്‍ താരത്തിനെതിരെ എട്ടാം റാങ്കുകാരനായ ശ്രീകാന്തിന് പൊരുതാന്‍ പോലുമായില്ല.
Discussion about this post