റിയാദ്: സൗദി രാജകുടുംബവും യൂറോപ്യന്‍ ഫുട്‌ബോള്‍ ക്ലബ് സ്വന്തമാക്കാന്‍ രംഗത്ത്. ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാന്‍ സൗദി രാജകുമാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ താല്‍പര്യം പ്രകടിപ്പിച്ചെന്നാണ് സൂചന. പുതിയ സീസണില്‍ പതര്‍ച്ച നേരിടുന്ന ക്ലബ്ബിനെ അടുത്തയാഴ്ച ഗ്ലേസേഴ്സ് കുടുംബവുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ സല്‍മാന്‍ രാജകുമാരന്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ചെല്‍സി ഉടമ അബ്രഹമോവിച്ചിനേക്കാള്‍ എണ്‍പതിരട്ടിയോളം ആസ്തിയാണ് സൗദി സുല്‍ത്താനുള്ളത്. ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയും അറബ് ഉടമകളുടെ കൈയ്യിലാണ്. അബുദാബി രാജകുടുംബമാണ് ഷെയ്ക് മന്‍സൂറാണ് സിറ്റിയെ ഉടമസ്ഥര്‍. എട്ടു ലക്ഷത്തിലധികം മില്യണ്‍ യൂറോയുടെ സമ്പത്തുള്ള സൗദി സുല്‍ത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏറ്റെടുത്താല്‍ അത് ക്ലബ്ബിന് വന്‍ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവുമധികം നേട്ടങ്ങള്‍ സ്വന്തമാക്കിയെങ്കിലും പുതിയ സീസണില്‍ ക്ലബ്ബ് പതര്‍ച്ച നേരിടുകയാണ്.
നിലവില്‍ ഗ്ലേസേഴ്സ് ഫാമിലിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകള്‍. 2005ലാണ് ഗ്ലേസേഴ്സ് ഫാമിലി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കിയത്. അന്ന് എണ്ണൂറു മില്യന്‍ യൂറോയോളമാണ് അവര്‍ നല്‍കിയത്. എന്നാല്‍ അതിന്റെ നാലിരട്ടി അധികം തുകയായ നാലായിരം ദശലക്ഷം യൂറോയാണ് സൗദി സുല്‍ത്താന്‍ ഇപ്പോള്‍ ക്ലബിനു വേണ്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്.
3200 ദശലക്ഷം യൂറോയാണ് ക്ലബിന്റെ കണക്കാക്കിയ മൂല്യമെങ്കിലും അതിലും എണ്ണൂറു ദശലക്ഷം യൂറോ അധികം നല്‍കാന്‍ സുല്‍ത്താന്‍ ഒരുക്കമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രീമിയര്‍ ലീഗില്‍ നിലവില്‍ പത്താം സ്ഥാനത്തുള്ള യുണൈറ്റഡിന് സര്‍ അലക്സ് ഫെര്‍ഗൂസന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞതിനു ശേഷം ഇതു വരെ ഒരു പ്രീമിയര്‍ ലീഗ് കിരീടം പോലും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.
Discussion about this post