മുബൈ: സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ സസ്‌പെന്‍ഷനിലായിരുന്ന ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും കെഎല്‍ രാഹുലിന്റെയും സസ്പെന്‍ഷന്‍ പിന്‍വലിച്ചു. സുപ്രീംകോടതി നിയോഗിച്ച പുതിയ അമിക്കസ് ക്യൂറിയുമായിട്ടുള്ള ചര്‍ച്ചക്ക് ശേഷമാണ് ബിസിസിഐയുടെ നടപടി. സസ്പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് നിലവില്‍ വന്നതായി ബിസിസിഐ അറിയിച്ചു. വിലക്ക് നീങ്ങുന്നതോടെ ഇരുവരും ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്തും.
കോഫി വിത്ത് കരണ്‍ എന്ന ടെലിവിഷന്‍ ചാറ്റ് ഷോയിലായിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും കെഎല്‍ രാഹുലിന്റെയും വിവാദമായ സ്ത്രീ വിരുദ്ധ പരാമര്‍ശം ഉണ്ടായത്.
Discussion about this post