മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പെണ് കിരീടത്തിനായുള്ള കലാശപ്പോര് ചെക്ക് താരം പെട്ര ക്വിറ്റോവയും അമേരിക്കയുടെ നവോമി ഒസാക്കയും തമ്മില്‍. ക്വിറ്റോവ അമേരിക്കയുടെ ഡാനിയേലെ കോളിന്‍സിനെ പരാജയപ്പെടുത്തി അവസാന അങ്കത്തിനു യോഗ്യത നേടിയപ്പോള്‍ നവോമി കരോളിന പ്ലിസ്കോവയെ സെമിയില്‍ വീഴ്ത്തി. ശനിയാഴ്ചയാണ് ഫൈനല്‍.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ക്വിറ്റോവയുടെ വിജയം. കടുത്ത ചൂട് ആദ്യ സെറ്റിലെ പോരാട്ടത്തിലേക്കും പടര്‍ന്നു. ടൈ ബ്രേക്കറിലാണ് ആദ്യ സെറ്റ് ക്വിറ്റോവ സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ അമേരിക്കന്‍ താരത്തെ നിലംതൊടാന്‍ അനുവദിക്കാതെ ക്വിറ്റോവ തൂത്തുവാരി. സ്കോര്‍: 7-6 (7-2), 6-0.
രണ്ടാം സെമിയില്‍ പ്ലിസ്കോവയെ കടുത്ത പോരാട്ടത്തിലാണ് ഒസാക്ക പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കായിരുന്നു അമേരിക്കന്‍ താരത്തിന്റെ വിജയം. സ്കോര്‍: 6-2 4-6 6-4.
Discussion about this post