റഷ്യന്‍ ക്ലബായ സ്പാര്‍ട്ടക് മോസ്കോ പരിശീലകനായ മാസിമോ കരേരയെ പുറത്താക്കി. ലീഗിലെ മോശം ഫോമും ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ സാധിക്കാതിരുന്നതുമാണ് കരേരയുടെ പുറത്താക്കലിലേക്ക് നയിച്ചത്. സ്പാര്‍ട്ടക് മോസ്കോയ്ക്ക് 16 വര്‍ഷത്തിനിടെയുള്ള ആദ്യ ലീഗ് കിരീടം നേടിക്കൊടുക്കാന്‍ കരേരയ്ക്ക് സാധിച്ചിരുന്നു.
എന്നാല്‍ ഈ സീസണില്‍ യൂറോപ്പയില്‍ പോലും ഒരു ജയം നേടാന്‍ സ്പര്ട്ടാക്കിനു സാധിച്ചിട്ടില്ല. സെനിറ്റ് ലളശെ സ്പര്ട്ടാക്കിനെക്കാളും ഏഴു പോയന്റ് മുമ്പിലാണ്. മുന്‍ യുവന്റസ് പ്രതിരോധ താരമായ കരേര അന്റോണിയോ കൊണ്ടെയ്ക്ക് കീഴില്‍ അസിസ്റ്റന്റ് കോച്ചായി 2011 ാൗവേമഹ 2014, വരെ സേവനമനുഷ്ഠിച്ചിരുന്നു.
Discussion about this post