ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ജോക്കോവിച്ചും സെമിയില്‍

വെള്ളിയാഴ്ച നടക്കുന്ന സെമിയില്‍ ലുക്കാസ് പൗളിയാണ് ജോക്കോവിച്ചിന്റെ എതിരാളി

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ എതിരാളി ജപ്പാന്‍ താരം കി നിഷികോരി പരിക്കേറ്റ് പുറത്തായതോടെ ജോക്കോവിച്ച് സെമി ഉറപ്പിക്കുകയായിരുന്നു.

മത്സരത്തില്‍ ജോക്കോവിച്ച് 6-1, 4-1 എന്ന സ്‌കോറിനു മുന്നിട്ടു നില്‍ക്കുമ്പോഴായിരുന്നു നിഷികോരിയുടെ പിന്‍മാറ്റം. തുടയ്‌ക്കേറ്റ പരിക്കാണ് ഏഷ്യന്‍ താരത്തെ വലച്ചത്. വെള്ളിയാഴ്ച നടക്കുന്ന സെമിയില്‍ ലുക്കാസ് പൗളിയാണ് ജോക്കോവിച്ചിന്റെ എതിരാളി.

Exit mobile version