മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കരുത്തരായ താരങ്ങളുടം വീഴ്ച തുടര്‍ക്കഥയാകുന്നു. നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ പുറത്തായതിനു പിന്നാലെവിനാതം വിഭാഗം സിംഗിള്‍സില്‍ നിന്നും സെറീന വില്യംസ് പുറത്ത്. ചെക്ക് റിപ്പബ്ലിക്ക് താരം കരോലിന പ്ലിസ്‌കോവയാണ് സെറീനയെ തോല്‍പിച്ചത്. സ്‌കോര്‍: 6-4, 4-6, 7-5.
മൂന്നാം സെറ്റില്‍ നേടിയ 5-1ന്റെ ലീഡില്‍ നില്‍ക്കെയാണ് സെറീന മത്സരം കൈവിട്ടത്. രണ്ടു മണിക്കൂര്‍ 10 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിലാണ് 23 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയ സെറീനയെ പ്ലിസ്‌കോവ തോല്‍പിച്ചത്. ഇതോടെ, 24 ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ മാര്‍ഗരറ്റ് കോര്‍ട്ട്‌സിന്റെ റെക്കോര്‍ഡിനൊപ്പമെത്തുകയെന്ന ലക്ഷ്യത്തിലെത്താന്‍ സെറീന വില്യംസിന് ഇനിയും കാത്തിരിക്കണം
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പ്ലിസ്‌കോവയുടെ ആദ്യ സെമിപ്രവേശമാണിത്. യുഎസ് ഓപ്പണ്‍ ജേതാവ് നവോമി ഒസാക്കയാണ് സെമിയില്‍ പ്ലിസ്‌കോവയുടെ എതിരാളി.
Discussion about this post