മെല്‍ബണ്‍: ചെക്ക് താരം പെട്ര ക്വിറ്റോവ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ കടന്നു. ആഷ്ലി ബാര്‍ട്ടിയെ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയാണ് ക്വിറ്റോവ അവസാന നാലില്‍ ഇടംനേടിയത്. പരിക്ക് ഭേദമായി തിരിച്ചെത്തിയതിനു ശേഷം ആദ്യമായാണ് ക്വിറ്റോവ ഗ്രാന്‍ഡ് സ്ലാം സെമിയില്‍ കടക്കുന്നത്.
മോഷ്ടാവിന്റെ കത്തി ആക്രമണത്തില്‍ പരിക്കേറ്റ ചെക്ക് താരം മാസങ്ങളോളം വിശ്രമത്തിലായിരുന്നു. തിരിച്ചുവരവിനു ശേഷം ഫോം കണ്ടെത്താനും വിഷമിച്ചിരുന്നു. മെല്‍ബണില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായാണ് ക്വിറ്റോവ എതിരാളിയെ വീഴ്ത്തിയത്. സ്കോര്‍: 6-1, 6-4.
Discussion about this post