മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ താരം റുമേനിയയുടെ സിമോണ ഹാലപ്പിനെ കടുത്ത പോരാട്ടത്തില്‍ വീഴ്ത്തി അമേരിക്കയുടെ സെറീന വില്യംസ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ 6-1, 4-6, 6-4 എന്ന സ്കോറിനായിരുന്നു സെറീനയുടെ വിജയം.
ആദ്യ സെറ്റില്‍ ഹാലപ്പിനെ നിലംതൊടാതെ ഓടിച്ച സെറീന അനായാസം സെറ്റ് സ്വന്തമാക്കി. തുടര്‍ച്ചയായി സര്‍വീസ് ബ്രേക്കുകളില്‍ പതറിയതോടെ ഹാലപ്പിന് പിടിച്ചു നില്ക്കാനായില്ല.
എന്നാല്‍ രണ്ടാം സെറ്റില്‍ വിട്ടുകൊടുക്കാതെ ഇരുവരും ആദ്യഘട്ടത്തില്‍ മുന്നേറി. 4-4 എന്ന നിലയിലേക്ക് എത്തിയ ശേഷമാണ് ഒരു സര്‍വീസ് ബ്രേക്ക് ഉള്‍പ്പടെ നേടി ഹാലപ്പ് രണ്ടാം സെറ്റ് സ്വന്തമാക്കിയത്. മൂന്നാം സെറ്റിലും ഇരുവരും പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും സെറീനയുടെ വേഗതയ്ക്ക് മുന്നില്‍ ഒന്നാം റാങ്കുകാരി തോല്‍വി സമ്മതിക്കുകയായിരുന്നു.
Discussion about this post