മെല്‍ബണ്‍: ഓസ്ടല്രേിയന്‍ ഓപ്പണില്‍ അമേരിക്കയുടെ സെറീന വില്യംസ് ലോക ഒന്നാം നമ്പര്‍ താരം റുമേനിയയുടെ സിമോണ ഹാലപ്പിനെ വീഴ്ത്തി ക്വാര്‍ട്ടറിലെത്തി. കടുത്ത പോരാട്ടത്തിലാണ് ഹാലപ്പ് തോല്‍വി സമ്മതിച്ചത്. മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ 6-1, 4-6, 6-4 എന്ന സ്കോറിനായിരുന്നു സെറീനയുടെ വിജയം.
ആദ്യ സെറ്റില്‍ ഹാലപ്പിന് അധികം അവസരം നല്‍കാതെ അനായാസം സെറ്റ് സ്വന്തമാക്കിയ സെറീനയ്ക്ക് എന്നാല്‍ തുടര്‍ന്ന് മത്സരം അത്ര എളുപ്പമായിരുന്നില്ല.
രണ്ടാം സെറ്റില്‍ വിട്ടുകൊടുക്കാതെ ഇരുവരും പോരാടിയതോടെ മത്സരം ആവേശകരമായി. 4-4 എന്ന നിലയിലേക്ക് എത്തിയ ശേഷമാണ് ഒരു സര്‍വീസ് ബ്രേക്ക് ഉള്‍പ്പടെ നേടി ഹാലപ്പ് രണ്ടാം സെറ്റ് സ്വന്തമാക്കിയത്. മൂന്നാം സെറ്റിലും ഇരുവരും പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും സെറീനയുടെ മുന്നില്‍ ഹാലപ്പ് മുട്ടുമടക്കുകയായിരുന്നു.
Discussion about this post