മെല്‍ബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ മുന്നായകന് എംഎസ് ധോണി. ഓസ്ട്രേലിയയില്‍ 1000 ഏകദിന റണ്‍സ് കുറിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി മഹേന്ദ്ര സിംഗ് ധോണി മാറിയിരിക്കുകയാണ്.
മെല്‍ബണില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ 34 റണ്‍സ് നേടിയപ്പോളാണ് ധോണി ഈ ചരിത്ര നേട്ടത്തിലേക്ക് എത്തിയത്. ഇതിഹാസ താരങ്ങളായ സച്ചിന് ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ എന്നിവരാണ് ഇതിന് മുമ്പ് ഓസീസില്‍ 1000 ഏകദിന റണ്ണുകള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.
മെല്‍ബണില്‍ മൂന്നാം ഏകദിനത്തിനായി കളത്തിലിറങ്ങുമ്പോള്‍ 966 ഏകദിന റണ്‍സായിരുന്നു ഓസീസില്‍ ധോണിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ മത്സരത്തില്‍ നാലാമനായിറങ്ങി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ധോണി ചരിത്ര നേട്ടത്തിന് അര്‍ഹനാവുകയായിരുന്നു. നേരത്തെ സിഡ്നിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി 10000 ഏകദിന റണ്‍സുകള്‍ തികയ്ക്കുന്ന താരമെന്ന നേട്ടവും ധോണി സ്വന്തമാക്കിയിരുന്നു.
Discussion about this post