ന്യൂഡല്‍ഹി: ഇന്ത്യ ലോകകപ്പ് മുന്നൊരുക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കെ ഉയരുന്ന ചോദ്യമാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മുന്‍നായകനും പരിചയസമ്പന്നനുമായ എംഎസ് ധോണി വേണോ? അതോ ഫോമിലുള്ള യുവതാരം ഋഷഭ് പന്ത് വേണോ എന്നുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഇത്തരത്തില്‍ തലപുകയ്ക്കുമ്പോള്‍ പന്തിന് ഇതിലൊന്നുമല്ല ശ്രദ്ധ. അദ്ദേഹം കാമുകിയോടൊപ്പം അടിച്ചുപൊളിക്കുന്ന തിരക്കിലാണ്. വിശ്രമ നാളുകള്‍ ആസ്വദിക്കുകയാണ് പന്ത്. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു ട്വന്റി20, നാല് ടെസ്റ്റ് മല്‍സരങ്ങള്‍ക്കു ശേഷമാണ് ഋഷഭ് പന്തിനു വിശ്രമം അനുവദിച്ചത്.
ക്രിക്കറ്റ് ആരാധകര്‍ക്ക് മുന്നില്‍ തന്റെ പ്രിയപ്പെട്ട സഖിയെ വെളിപ്പെടുത്തി രംഗത്തെത്തിയ പന്തിന്റെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഈ ഇരുപത്തൊന്നുകാരന്റെ പെണ്‍സുഹൃത്തിന്റെ പേര് ഇഷാ നേഗി എന്നാണ്. ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയിരിക്കുന്ന വിവരമനുസരിച്ച് സംരംഭകയും ഇന്റീരിയര്‍ ഡിസൈനറുമാണ് നേഗി.
‘നീ കാരണമാണ് ഞാന്‍ ഇത്രയും സന്തോഷവാനായിരിക്കുന്നത്. അതുകൊണ്ട് നിന്നെ സന്തോഷിപ്പിക്കാനാണ് എനിക്കിഷ്ടം’.
‘എന്റെ പുരുഷന്, എന്റെ പ്രാണപ്രിയന്, എന്റെ ആത്മസുഹൃത്ത്, എന്റെ ജീവിതത്തിന്റെ സ്നേഹം’ എന്തായാലും സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രം വൈറലായിക്കഴിഞ്ഞു. ഇന്ത്യന്‍ താരം സുരേഷ് റെയ്ന ഉള്‍പ്പെടെയുള്ളവര്‍ പന്തിന്റെ പോസ്റ്റിനു താഴെ പ്രതികരണവുമായി എത്തിയിട്ടുണ്ട്.
Discussion about this post