അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ നേടിയ ആറു വിക്കറ്റ് ജയം സോഷ്യല്‍മീഡിയ ആഘോഷിക്കുന്നതിനോടൊപ്പം ക്യാപ്റ്റന്‍ കൂളെന്ന പെരുമ കേട്ട എംഎസ് ധോണിയുടെ ദേഷ്യവും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കോഹ്‌ലിയുടെയും അര്‍ധ സെഞ്ചുറി നേടിയ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിയുടെയും ഇന്നിങ്സുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. മികച്ച ഫിനിഷര്‍ താനെന്ന് ധോണി വീണ്ടും തെളിയിച്ച ഈ മത്സരത്തില്‍ തന്റെ സ്വതസിദ്ധമായ ശാന്തത കൈവിടുന്നതിനും ആരാധകര്‍ സാക്ഷിയായി.
സൈഡ് ബെഞ്ചിലുള്ള പേസര്‍ ഖലീല്‍ അഹമ്മദാണ് ധോണിയുടെ കലിപ്പറിഞ്ഞത്. മത്സരം അവസാന ഓവറുകളില്‍ എത്തിനില്‍ക്കെ ധോണിയും കാര്‍ത്തിക്കുമായിരുന്നു ക്രീസില്‍. ബ്രേക്കിനിടെ വെള്ളവുമായി ഗ്രൗണ്ടിലെത്തിയ ഖലീല്‍ അഹമ്മദ് കാര്‍ത്തിക്കിന് വെള്ളം കൊടുക്കാനായി പിച്ചിലൂടെ നടക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട ധോണി പ്രകോപിതനാവുകയായിരുന്നു. പിച്ചിലൂടെയല്ല അപ്പുറത്തുകൂടി നടക്കണമെന്ന് കോലി ഖലീലിനോട് ദേഷ്യപ്പെട്ട് പറഞ്ഞു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. അതേസമയം, കലിപ്പടിച്ച് ധോണിയെ കണ്ട യുസ്വേന്ദ്ര ചാഹല്‍ അതിനിടെ പിച്ചിലേക്ക് കടക്കാതെ ധോണിക്ക് അദ്ദേഹത്തിന്റെ ഹെല്‍മറ്റ് എറിഞ്ഞു കൊടുക്കുന്നതും വീഡിയോയില്‍ കാണാം.
പിച്ചില്‍ സ്പൈക്കിട്ട് ചവിട്ടുന്നത് ശിക്ഷാര്‍ഹമാണ്. പിച്ച് കേടുവരാനും അതുവഴി ബാറ്റിങ് ദുഷ്‌കരമാകാനും കാരണമാകും. ബൗളിങ്ങിലെ ഫോളോത്രൂവില്‍ ബൗളര്‍ക്ക് പോലും പിച്ചിന് നടുവിലേക്ക് വരാന്‍ അനുവാദമില്ല. അമ്പയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ശിക്ഷാ നടപടിയുമുണ്ടാകും. ഫീല്‍ഡര്‍മാര്‍ പോലും പിച്ച് ചാടിക്കടക്കുകയാണ് പതിവ്.
Msd said to khaleel 'chu**ya' 😀😀 pic.twitter.com/36ciPlogzb
— Prem Chopra (@premchoprafan) January 15, 2019
Discussion about this post