പനാജി: സ്വകാര്യ ചാനലില്‍ ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ യുവതാരങ്ങള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍ എന്നിവരെ പിന്തുണച്ച് മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. പാണ്ഡ്യയേക്കാളും രാഹുലിനേക്കാളും വലിയ പിഴവുകള്‍ വരുത്തിയവര്‍ ഇന്ത്യന്‍ ടീമലുണ്ടെന്നും അവര്‍ക്ക് വിലക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും ശ്രീശാന്ത് തുറന്നടിച്ചു.
ക്രിക്കറ്റില്‍ മാത്രമല്ല, വിവിധ മേഖലകളില്‍ ഇത്തരത്തിലുള്ള ആളുകളുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. സംഭവിച്ചത് മോശം കാര്യമാണ്. എന്നാല്‍ അതേ സമയം ലോകകപ്പ് അടുത്തുവരികയാണ്. ഹാര്‍ദ്ദിക്കും രാഹുലും മികച്ച കളിക്കാരാണ്. ഇരുവരും മാച്ച്വിന്നേഴ്‌സാണെന്നും ശ്രീശാന്ത് പറഞ്ഞു.
അതേസമയം ഇരു താരങ്ങള്‍ക്കുമെതിരെ മുന്‍ നായകന്‍ ഗാംഗുലി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പരസ്യമായി പറഞ്ഞ് ടീമിലെ മറ്റു താരങ്ങളെ മോശക്കാരക്കിയത് തെറ്റ്. തീര്‍ച്ചയായും ഇവര്‍ക്കെതിരെ ബിസിസിഐ നടപടി സ്വീകരിക്കണം എന്ന് അദ്ദേഹം പ്രതികരിച്ചു.
Discussion about this post