തോറ്റതില്‍ വിഷമമുണ്ട്, എങ്കിലും ഇന്ത്യന്‍ ടീമിനെ ഓര്‍ത്ത് അഭിമാനിക്കുന്നു..! ശക്തരായ മറ്റ് ടീമുകളോട് വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യന്‍ ടീമിന് കഴിയുമെന്ന് തെളിയിച്ചു..! സന്ദേശ് ജിങ്കാന്‍

അബുദാബി: ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈന് മുന്നില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് പുറത്ത് പോകേണ്ടിവന്നു ഇന്ത്യന്‍ ടീമിന്. എന്നാല്‍ ഇന്ത്യന്‍ ടീമിനെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്നായിരുന്നു പ്രിതിരോധതാരമായ സന്ദേശ് ജിങ്കാന്‍ വ്യക്തമാക്കിയത്. അതേസമയം അവസാന നിമിഷത്തെ തോല്‍വി വേദനാജനകം ആണെന്നും താരം പറഞ്ഞു. ഫുട്ബോള്‍ പലപ്പോഴും ഒരു ദയയില്ലാതെ പെരുമാറുണ്ടെന്നും അത്തരത്തിലൊന്നായിരുന്നു ഇക്കഴിഞ്ഞ മത്സരമെന്നും ജിങ്കാന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസത്തെ പോരാട്ടത്തില്‍ അവസാനത്തെ 90ാം മിനിറ്റിലായിരുന്നു ഇന്ത്യയ്ക്ക പിഴച്ചത്. അവസാന നിമിഷം വഴങ്ങിയ പെനാല്‍റ്റി ഇന്ത്യക്ക് പുറത്തേക്കുള്ള വഴിയൊരുക്കുകയായിരുന്നു. ബഹ്റൈനെതിരെ പ്രണോയ് ഹാള്‍ഡര്‍ അനാവശ്യമായി ബഹ്റൈന്‍ താരത്തെ ഫൗള്‍ ചെയ്യുകയായിരുന്നു. പെനാല്‍റ്റി എതിര്‍താരം ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. ഏഷ്യന്‍ കപ്പിലുടനീളം ഇന്ത്യ പുറത്തെടുത്ത പ്രകടനത്തെ പുകഴ്ത്താനും ജിങ്കാന്‍ മറന്നില്ല.

അതേസമയം ആരും പ്രതിക്ഷിക്കാത്ത പ്രകടനമായിരുന്നു ഇന്ത്യ കാഴ്ച വെച്ചത്. ശക്തരായ മറ്റ് ടീമുകള്‍ വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന ടീമാണ് ഇന്ത്യയെന്ന് തെളിയിച്ച് കൊടുക്കാന്‍ നമ്മള്‍ക്ക് സാധിച്ചു. യോദ്ധാക്കളെ പോലെയാണ് നമ്മള്‍ കളിച്ചത്. കൂടെ കളിച്ച താരങ്ങളെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും ജിങ്കാന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version