ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ് സുള്ഫിഖറുദ്ദീന് (80) അന്തരിച്ചു.
1956 മെല്‍ബണ്‍ ഒളിംമ്പിംക്സില് നാലാം സ്ഥാനത്തെത്തി ചരിത്രത്തില്‍ ഇടംനേടിയ ടീമില്‍ അംഗമായിരുന്നു മുഹമ്മദ് സുള്ഫിഖറുദ്ദീന്. മെല്‍ബണില്‍ വെങ്കല മെഡലിനു വേണ്ടിയുള്ള മത്സരത്തില്‍ ഇന്ത്യ എതിരില്ലാത്ത മൂന്നു ഗോളിനു പരാജയപ്പെട്ടു.
എന്നാല്‍ രാജ്യത്തിന്റെ ഫുട്ബോള്‍ ചരിത്രത്തില്‍ ഇന്നോളമുള്ള വലിയ നേട്ടമായിരുന്നു മെല്‍ബണിലെ നാലാം സ്ഥാനം. മെല്‍ബണില്‍ ടീം ഇന്ത്യയില്‍ സുള്ഫിഖറുദ്ദീന് അംഗമായിരുന്നെങ്കിലും ഒരു മത്സരത്തില്‍പോലും കളിച്ചിരുന്നില്ല.
സുള്ഫിഖറുദ്ദീന് 1958 ടോക്കിയോ ഏഷ്യന്‍ ഗെയിംസ് ടീമിലും അംഗമായിരുന്നു. 1955 മുതല്‍ 1967 വരെ ആന്ധ്രാപ്രദേശ് സന്തോഷ് ട്രോഫി ടീമിന്റെ ക്യാപ്റ്റനായിരുന്നു സുള്ഫിഖറുദ്ദീന്.
Discussion about this post