പാരീസിൽ മെഡൽ വെടിവെച്ചിട്ട് ഇന്ത്യ! 10 മി എയർ പിസ്റ്റൾ വെങ്കലം നേടി മനു ഭാകർ

പാരീസ്: പാരീസ് ഒളിംപിക്‌സ് ആരംഭിച്ച് രണ്ടാം ദിനത്തിൽ അക്കൗണ്ട് തുറന്ന് ഇന്ത്യ. ഷൂട്ടിംഗ് വിഭാഗത്തിലാണ് ഇന്ത്യയുടെ ആദ്യ മെഡൽ. വനിതകളുടെ 10 മീറ്റിർ എയർ പിസ്റ്റൾ ഇനത്തിൽ വെങ്കലം നേടി മനു ഭാകറാണ് ഇന്ത്യയ്ക്കായി മെഡൽ കരസ്ഥമാക്കിയത്.

ഷൂട്ടിംഗ് വിഭാഗത്തിൽ വ്യക്തിഗത ഇനത്തിൽ നിന്നും ഒളിംപിക്‌സ് മെഡൽ നേടുന്ന ആദ്യ വനിതാതാരമാണ് മനു. സ്വർണവും വെള്ളിയും ദക്ഷിണകൊറിയയ്ക്കാണ്.

Exit mobile version