കൊച്ചി: സൂപ്പർ ലീഗ് കേരളയിൽ കൊച്ചി ടീമിന്റെ ഉടമയായ നടൻ പൃഥ്വിരാജ് തന്റെ ടീമിൻരെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫോഴ്സാ കൊച്ചി എഫ്സി എന്നാണ് ടീമിന് നൽകിയിരിക്കുന്ന പേര്. സോഷ്യൽമീഡിയ പേജിലൂടെയാണ് താരം പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
കേരളത്തിലെ പ്രഥമ ഫുട്ബോൾ ലീഗാണ് സൂപ്പർ ലീഗ് കേരള. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണിൽ സൂപ്പർ ലീഗിൽ മാറ്റുരയ്ക്കുക. 45 ദിവസം നീണ്ടുനിൽക്കുന്ന പ്രഥമ സൂപ്പർ ലീഗ് കേരളയ്ക്ക് സെപ്റ്റംബർ ആദ്യവാരം കിക്കോഫാകും.
നേരത്തെ തന്നെ പൃഥ്വിരാജും ഭാര്യ സുപ്രിയയും കൊച്ചിയുടെ പേരിൽ ഇറക്കുന്ന ടീമിന് ല്ല പേര് നിർദേശിക്കാൻ ആവശ്യപ്പെട്ട് സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കിട്ടിരുന്നു.
‘ഒരു പുതിയ അധ്യായം കുറിക്കാൻ ”ഫോഴ്സാ കൊച്ചി” കാൽപന്തിന്റെ ലോകത്തിലേക്ക് വിജയം നേടാൻ ഞങ്ങൾ കളത്തിൽ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാൻ, ഒരു പുത്തൻ ചരിത്രം തുടങ്ങാൻ!’- എന്നാണ് പൃഥ്വിരാജിന്റെ കുറിപ്പ്. സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ ക്ലബ്ബായ കൊച്ചി പൈപ്പേഴ്സിന്റെ ഓഹരിയാണ് പൃഥ്വിരാജ് വാങ്ങിയിരിക്കുന്നത്.
Discussion about this post