ഹൈദരാബാദ്: ഇന്ത്യയുടെ ടെന്നിസ് ഇതിഹാസം സാനിയ മിർസയും ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും വിവാഹിതരാകാൻ പോകുന്നെന്ന പ്രചാരണം കഴിഞ്ഞദിവസങ്ങളിലായി സോഷ്യൽമീഡിയയിൽ ശക്തമായിരുന്നു. വിവാഹചിത്രങ്ങളെന്ന പേരിൽ ഇരുവരുടെയും എഡിറ്റ് ചെയ്ത ചിത്രങ്ങളുൾപ്പടെ പ്രചരിപ്പിച്ചായിരുന്നു പ്രചാരണം. ഇപ്പോഴിതാ ഈ വാർത്തയെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് സാനിയയുടെ പിതാവ്.
‘ഇതെല്ലാം അസംബന്ധമാണ്. അവൾ അവനെ കണ്ടിട്ടുപോലുമില്ല’ എന്നായിരുന്നു ഇമ്രാൻ മിസ്രയുടെ പ്രതികരണം. സാനിയയുടെയും ഷമിയുടെയും ആദ്യവിവാഹബന്ധം തകർന്നതിനാൽ വ്യജവാർത്ത പെട്ടെന്ന് തന്നെ പ്രചരിക്കുകയായിരുന്നു.
സാനിയ ഈയടുത്താണ് പാകിസ്താൻ ക്രിക്കറ്റർ ശുഐബ് മാലികുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയത്. മാലിക് മറ്റൊരാളെ വിവാഹം ചെയ്തതിന് പിന്നാലെയായിരുന്നു സാനിയ താൻ മാസങ്ങൾക്ക് മുൻപെ മാലികുമായി പിരിഞ്ഞിരുന്നെന്ന് സ്ഥിരീകരിച്ചത്.
also read- കേരളത്തില്‍ വരുംദിവസങ്ങളില്‍ അതിതീവ്ര മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
അതേസമയം, ഭാര്യ ഹസിൻ ജഹാനുമായി പിരിഞ്ഞ മുഹമ്മദ് ഷമി ഇപ്പോൾ ഏകദിന ലോകകപ്പിനിടെയേറ്റ പരിക്കിനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്. ഈ സാഹചര്യത്തിലാണ് സാനിയ-ഷമിയുടെതെന്ന പേരിൽ വ്യാജ വിവാഹ ചിത്രങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
അതേസമയം, കുടുംബാംഗങ്ങൾക്കൊപ്പം വിശുദ്ധ ഹജ്ജ് കർമത്തിനായി മക്കയിലെത്തിയ സാനിയ തിരിച്ചെത്തിയിട്ടില്ല. ഹജ്ജ് യാത്രക്കൊരുങ്ങുകയാണെന്ന് കാണിച്ച് ദിവസങ്ങൾക്ക് മുമ്പ് താരം ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. പ