ലഖ്നൗ: ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നതിനിടെ ലഖ്നൗ സൂപ്പർ ജെയിന്റ്സ് (എൽഎസ്ജി) ടീം അയോധ്യ രാമക്ഷേത്രത്തിലെത്തി സന്ദർശനം നടത്തി. ഐപിഎൽ മത്സരങ്ങൾക്കായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കയുടെ ലഖ്നൗ സൂപ്പർ ജയന്റ്സ് താരം കേശവ് മഹാരാജുൾപ്പടെയാണ് അയോധ്യയിൽ എത്തിയത്. ടീം കോച്ച് ജസ്റ്റിൻ ലാംഗർ, ജോണ്ടി റോഡ്സ്, കേശവ് മഹാരാജ്, രവി ബിഷ്ണോയ് തുടങ്ങിയ താരങ്ങളാണ് ദർശനം നടത്തിയത്.
തന്റെ ക്ഷേത്രദർശനത്തിന്റെ ചിത്രവും കേശവ് മഹാരാജാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.”ജയ് ശ്രീറാം , എല്ലാവർക്കും അനുഗ്രഹമുണ്ടാകട്ടെ” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കിട്ടത്. നേരത്തെ, ജനുവരി 22 ന് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് മുന്നോടിയായും അദ്ദേഹം ആശംസകൾ അറിയിച്ചിരുന്നു. ഇന്ത്യൻ വംശജനായ കേശവ് മഹാരാജ് കഴിഞ്ഞ ഏകദിന ലോകകപ്പിൽ നിർണായകമായ പ്രകടനമാണ് കാഴ്ചവെച്ചത്.
ഐപിഎൽ പതിനേഴാം സീസണിന് ഇന്ന് രാത്രി തുടക്കമായി. രാത്രി 8 മണിക്ക് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുംകയാണ്. ചെന്നൈയിലെ ചെപ്പോക്കിലാണ് കളി.
റുതുരാജ് ഗെയ്ക്വാദ് ക്യാപ്റ്റൻസി ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യമത്സരമാണിത്. ഫാഫ് ഡുപ്ലസിസാണ് ആർസിബിയുടെ ക്യാപ്റ്റൻ.
Discussion about this post