കോഹ്‌ലി ട്വന്റി20ക്ക് അനുയോജ്യനല്ലെന്ന് ജയ് ഷായും ബിസിസിഐയും; എന്ത് വിലകൊടുത്തും കോഹ്‌ലി ലോകകപ്പ് ടീമിൽ വേണമെന്ന് രോഹിത് ശർമ്മ

മുംബൈ: ഇത്തവണത്തെ ട്വന്റി 20 ലോകകപ്പിൽ വിരാട് കോഹ്‌ലി കളത്തിലിറങ്ങില്ലെന്ന വാർത്ത പ്രചരിക്കുന്നതിനിടെ ആരാധകർക്ക് ആശ്വാസവുമായി രോഹിത്ത് ശർമ്മ. ടീം നായകനായ രോഹിത്ത് ശർമ്മ കോഹ്‌ലിയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ബിസിസിഐയോട് ശക്തമായി ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഏകദിന ലോകകപ്പിൽ ഫൈനലിലേറ്റ തോൽവിക്ക് പകരമായി ടീം ഇന്ത്യ മറ്റൊരു ഐസിസി കപ്പിനായി ദാഹിക്കുന്നതിനിടെയാണ് നിരാശ വർധിപ്പിച്ച് കോഹ്‌ലി കളിച്ചേക്കില്ലെന്ന വാർത്ത പരന്നിരുന്നത്.

സ്വകാര്യ ആവശ്യപ്രകാരം കോഹ്‌ലി ഇന്ത്യൻ ടീമിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇതോടെ കോഹ്‌ലി ടി20 ലോകകപ്പും കളിച്ചേക്കില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇന്ത്യൻ ടീമിനൊപ്പം കോഹ്‌ലി തീർച്ചയായും ഉണ്ടാകണമെന്നാണ് രോഹിത് ശർമ്മ ടീം മാനേജ്‌മെന്റിനെ അറിയിച്ചിരിക്കുന്നത്.

ALSO READ- ഒരാൾ കൈ കാണിച്ചാലും ബസ് നിർത്തണം; സ്റ്റെപ്പ് കയറാൻ ബുദ്ധിമുട്ടുന്നവർക്ക് കൈ നൽകാം; കെഎസ്ആർടിസി ജീവനക്കാർക്ക് തുറന്നകത്തുമായി ഗണേഷ് കുമാർ

കോഹ്‌ലിയുടെ ബാറ്റിംഗ് ശൈലി ട്വന്റി 20 ക്രിക്കറ്റിന് അനുയോജ്യമല്ലെന്ന വിലയിരുത്തലിലാണ് ബിസിസിഐ ഉണ്ടായിരുന്നത്. ഇക്കാര്യം ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം രോഹിതിനോട് ആരായികുയും ചെയ്തിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. എന്നാൽ എന്ത് വിലകൊടുത്തും വിരാട് കോഹ്‌ലിയെ ഇന്ത്യൻ ടീമിൽ ആവശ്യമാണെന്ന നിലപാടാണ് രോഹിത്ത് സ്വീകരിച്ചത്. ഇന്ത്യൻ മുൻ താരം കീർത്തി ആസാദാണ് ഇക്കാര്യം സമൂഹമാധ്യങ്ങളിലൂടെ പങ്കിട്ടത്.

വിരാട് കോഹ്‌ലിയെ ഒഴിവാക്കാൻ ജയ് ഷായ്ക്ക് അവകാശമില്ല. അജിത്ത് അഗാർക്കറിന് ഒറ്റയ്ക്ക് ആ തീരുമാനം എടുക്കാൻ കഴിയില്ല. രോഹിത് ശർമ്മ പറഞ്ഞതുപ്രകാരം കോഹ്‌ലി ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉണ്ടാകും. – എന്നാണ് കീർത്തി ആസാദ് കുറിച്ചത്.

Exit mobile version