ലണ്ടൻ: കണങ്കാലിന് ഏറ്റ പരിക്കിന് ശസ്ത്രക്രിയ കഴിഞ്ഞ് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി വിശ്രമത്തിൽ. ഇതോടെ ഇന്ത്യൻ പേസർക്ക് വരുന്ന ട്വന്റി 20 ലോകകപ്പും ഐപിഎൽ ടൂർണമെന്റും നഷ്ടമാകും. കണങ്കാലിനേറ്റ പരുക്കിനെ തുടർന്ന് യുകെയിലാണ് ഷമി ശസ്ത്രക്രിയക്ക് വിധേയനായത്. ഈ ജൂണിലാണ് ടി20 ലോകകപ്പ് നടക്കുക.
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിനിടെയാണ് ഷമിക്ക് പരുക്കേറ്റത്. അതേസമയം, നീണ്ടകാലത്തെ വിശ്രമം വേണ്ടതിനാൽ ഷമിയുടെ കളിക്കളത്തിലേക്കുള്ള മടക്കം വൈകുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. ആശുപത്രിയിൽനിന്നുള്ള ചിത്രങ്ങൾ ഷമി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം പരുക്കേറ്റ ഷമിക്ക് ഇന്ത്യയുടെ പരമ്പരകളിൽ ഭാഗമാകാൻ സാധിച്ചിരുന്നില്ല. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയും ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് പര്യടനം ഉൾപ്പെടെയുള്ളവയും ഷമിക്ക് നഷ്ടമായിരുന്നു.
Just had a successful heel operation on my achilles tendon! 👟 Recovery is going to take some time, but looking forward to getting back on my feet. #AchillesRecovery #HeelSurgery #RoadToRecovery pic.twitter.com/LYpzCNyKjS
— 𝕸𝖔𝖍𝖆𝖒𝖒𝖆𝖉 𝖘𝖍𝖆𝖒𝖎 (@MdShami11) February 26, 2024
‘കണങ്കാലിലെ ശസ്ത്രക്രിയ വിജയകരമായിരുന്നു. സുഖം പ്രാപിക്കാൻ സമയമെടുക്കും, എത്രയും വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു’ -ഷമി എക്‌സിൽ കുറിച്ചതിങ്ങനെ.