രാജ്കോട്ട്: രാജ്കോട്ട് ടെസ്റ്റിനിടെ വിട്ടുനിന്ന രവിചന്ദ്രന്‍ അശ്വിന് ടീമില്‍ മടങ്ങിയെത്തുന്നു.
അമ്മയുടെ ആരോഗ്യകാരണങ്ങളാലാണ് അശ്വിന് വിട്ടുനിന്നത്. നാലാംദിവസമായ ഞായറാഴ്ച താരം ടീമിനൊപ്പം ചേരുമെന്ന് ബി.സി.സി.ഐ. അറിയിച്ചു.
രാജ്കോട്ട് ടെസ്റ്റില്‍ നിന്ന് രണ്ടാംദിവസം ടെസ്റ്റില്‍ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിനു പിന്നാലെയാണ് അശ്വിന് നാടായ ചെന്നൈയിലേക്ക് മടങ്ങിയത്. അശ്വിന് തിരികെയെത്തുന്നത് ബൗളിംഗ് യൂണിറ്റിന് കരുത്ത് പകരും. സിഐ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് അശ്വിന് 4ാം ദിവസം മുതല്‍ രാജ്കോട്ട് ടെസ്റ്റില്‍ ജോയിന്‍ ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.
നിലവില്‍ അശ്വിന് പകരം ദേവ്ദത്ത് പടിക്കലാണ് ടീമിലുള്ളത്. സബ്സ്റ്റിട്യൂട്ട് ഫീള്‍ഡര്‍ എന്ന നിലയില്‍ കളിക്കുന്ന പടിക്കലിന് ബാറ്റിംഗിനോ ബൗളിംഗിനോ അനുമതിയില്ല. നേരത്തെ കുല്‍ദീപ് യാദവും അശ്വിന് മടങ്ങിയെത്തുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു.
Discussion about this post