ന്യൂഡൽഹി: ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയുകയാണെന്ന് സൂചനകൾ. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാനായാണ് ജയ് ഷായുടെ പുതിയ നീക്കം.
ഐസിസി ചെയർമാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജയ് ഷായെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നാമനിർദേശം ചെയ്തിട്ടുണ്ടെന്നാണ് പുറത്തെത്തിയ സൂചനകൾ. ജയ് ഷാ തന്നെയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റും.
ALSO READ- ബിജെപി നിർദേശിച്ചാൽ പത്തനംതിട്ടയിൽ മത്സരിക്കും; ജയിക്കുമെന്ന് ഉറപ്പുണ്ട്: പിസി ജോർജ്
ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ബിസിസിഐ സെക്രട്ടറിയുടെ സ്ഥാനം ഒഴിയേണ്ടതുണ്ട്. തിരഞ്ഞെടുപ്പിൽ വിജയിച്ച് ഐസിസി സ്ഥാനത്തെത്തിയാൽ ജയ് ഷായ്ക്ക് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവെക്കേണ്ടി വരും. 2021ലാണ് ജയ് ഷാ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തെത്തിയത്.
Discussion about this post