സിഡ്‌നി: ഇന്ത്യയിലും നിരവധി ആരാധകരുള്ള ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ഡേവിഡ് വാർണർ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. കുടുംബത്തിനൊപ്പം സമയം കണ്ടെത്താനാണ് താരം വിരമിക്കാൻ തീരുമാനിച്ചതെന്നാണ് വിശദീകരണം. ഓസ്‌ട്രേലിയ കണ്ട എക്കാലത്തേയും മികച്ച ഓപ്പണർമാരിൽ ഒരാളാണ് വാർണർ.
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ാതരംമുൻപ് തന്നെ അറിയിച്ചിരുന്ു. പിന്നാലെയാണ് ഏകദിനത്തിൽ നിന്നും 37കാരനായ ക്രിക്കറ്റർ വിടവാങ്ങുന്നത്. വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ടീം ആവശ്യപ്പെട്ടാൽ മാത്രം കളിക്കാനാണ് വാർണറുടെ പദ്ധതി.
പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയാണ് താരത്തിന്റെ അവസാന ടെസ്റ്റ് ടൂർണമെന്റ്. പരമ്പരയിലെ അവസാന മത്സരം ബുധനാഴ്ച സിഡ്‌നിയിൽ ആരംഭിക്കാനിരിക്കെയാണ് വിരമിക്കൽ പ്രഖ്യാപനം വന്നത്.ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്നില്ലെങ്കിൽ 2023 ലോകകപ്പിലെ ഇന്ത്യയുമായുള്ള ഫൈനൽ മത്സരമായിരിക്കും ഡേവിഡ് വാർണറുടെ കരിയറിലെ അവസാന ഏകദിനം.
161 ഏകദിനങ്ങൾ കളിച്ച ഡേവിഡ് വാർണർ 45.30 ശരാശരിയിൽ 22 സെഞ്ച്വറികൾ ഉൾപ്പെടെ 6932 റൺസെടുത്തിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ആറാമത്തെ ഓസീസ് താരമാണ് വാർണർ.
സ്‌ട്രേലിയൻ താരമാണ് വാർണർ. സെഞ്ച്വറികളുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാമതാണ്. 29 സെഞ്ച്വറികൾ നേടിയ റിക്കിപോണ്ടിങ്ങാണ് വാർണർക്ക് മുന്നിലുള്ളത്. 2015ലും 2023 ലും ഉൾപ്പെടെ രണ്ട് ലോകകപ്പ് കിരീടങ്ങളുടെയും ഭാഗമായിരുന്നു. 111 ടെസ്റ്റുകളിൽ നിന്നായി 44.58 ശരാശരിയിൽ 8695 റൺസ് നേടിയ വാർണർ 26 സെഞ്ച്വറികളും സ്വന്തം പേരിലാക്കി.