തന്റെ ഭക്ഷണപ്രിയവും കൃഷിയോടുള്ള താൽപര്യവുമെല്ലാം മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എംഎസ് ധോണി മുൻപ് തന്നെ വ്യക്തമാക്കിയതാണ്. ഇപ്പോഴിതാ പാകിസ്താനി ഭക്ഷണത്തോടുള്ള ഇഷ്ടവും അതിന്റെ സ്വാദും തുറന്നു പറയുന്ന ധോണിയുടെ ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.
മുൻപത്തെ ഒരു വീഡിയോയാണിത്. ഇതിൽ ധോണി പാക്കിസ്താനി ഭക്ഷണത്തെ പുകഴ്ത്തി സംസാരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം പലതവണ പാകിസ്താൻ ധോണി സന്ദർശിച്ചിട്ടുണ്ട്. അന്നത്തെ ഭക്ഷണത്തിന്റെ രുചിയെ കുറിച്ചാണ് താരം സംസാരിക്കുന്നത്.
”ഭക്ഷണം കഴിക്കാനായി നിങ്ങൾ ഒരിക്കലെങ്കിലും പാകിസ്താനിലേക്കു പോകണം”- എന്നാണ് കൂടെയുള്ള ആളോട് ധോണി പറയുന്നത്. എന്നാൽ ആ വ്യക്തി അതിനെ എതിർക്കുകയാണ്. ”നിങ്ങൾ നല്ല ഭക്ഷണമാണെന്നു പറഞ്ഞാലും, അതിനായി ഞാൻ അങ്ങോട്ടു പോകില്ല. എനിക്കു ഭക്ഷണം ഇഷ്ടമാണ്. പക്ഷേ അങ്ങോട്ടു പോകാൻ സാധിക്കില്ല.”- എന്നാണ് ധോണിയുടെ സുഹൃത്തെന്ന് കരുതുന്നയാളുടെ മറുപടി. ഇതുകേട്ടു ധോണി ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്.
'You should go to Pakistan once for the food.' MS Dhoni 👀 pic.twitter.com/2SLZIxKASl
— Taimoor Zaman (@taimoorze) December 29, 2023
അതേസമയം, ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പം ഐപിഎൽ 2024 എഡിഷന് വേണ്ടി തയ്യാറെടുക്കുകയാണ് എംഎസ് ധോണി. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ ഫൈനലിൽ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്‌സ് കിരീടമുയർത്തിയിരുന്നു.
Discussion about this post