ന്യൂഡൽഹി: ഓസ്ട്രേലിയയിൽ അമ്മ അയേഷ മുഖർജിക്ക് ഒപ്പം കഴിയുന്ന മകൻ സൊരാവറിന് സോഷ്യൽമീഡിയയിലൂടെ പിറന്നാൾ ആശംസ നേർന്ന് ഇന്ത്യൻ ക്രിക്കറ്റർ ശിഖർ ധവാൻ. ഒരു വർഷമായി മകനെ കണ്ടിട്ടില്ലെന്നും മൂന്നു മാസമായി എല്ലാ പ്ലാറ്റ്ഫോമുകൡ നിന്നും ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും ധവാൻ പങ്കിട്ട കുറിപ്പിൽ പറയുന്നു.
മകന്റെ ചിത്രം പങ്കുവെച്ചുള്ള കുറിപ്പ് സോഷ്യൽമീഡിയയുടെ ഹൃദയം തകർക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് ധവാനും ഭാര്യ അയേഷ മുഖർജിയും ഡൽഹി കോടതി യിൽ നിന്നും വിവാഹ മോചനം നേടിയത്.
ഓസീസ് പൗരയായ അയേഷയ്ക്ക് ഒപ്പമാണ് മകൻ താമസിക്കുന്നത്. മകനെ കാണാനും ഇന്ത്യയിലെത്തിച്ച് ധവാന്റെ മാതാപിതാക്കൾക്കൊപ്പം സമയം ചിലവിടാനും കോടതി അനുമതി നൽകിയിട്ടുണ്ട്. എങ്കിലും അയേഷ അതിന് അനുവദിക്കുന്നില്ലെന്നാണ് ധവാന്റെ കുറിപ്പിൽ പരോക്ഷമായി പരാമർശിക്കുന്നത്.
”ഞാൻ നിന്നെ കണ്ടിട്ട് ഒരു വർഷമാകുന്നു. മൂന്നു മാസത്തോളമായി എല്ലായിടത്തുനിന്നും എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അതുകൊണ്ടാണ് ഒരേ ചിത്രം തന്നെ പോസ്റ്റ് ചെയ്ത് നിനക്ക് ആശംസകൾ നേരുന്നത്.”- എന്നാണ് ധവാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ALSO READ- പാരസൈറ്റ് സിനിമയിലെ നടൻ ലീ സൺ ക്യുൻ കാറിൽ മരിച്ചനിലയിൽ; ജീവനൊടുക്കിയതെന്ന് സംശയം
”നിന്നെക്കുറിച്ചോർത്ത് എനിക്ക് അഭിമാനമുണ്ട്. പപ്പ നിന്നെ എപ്പോഴും മിസ് ചെയ്യുന്നുണ്ട്. കാണാൻ സാധിക്കുന്നില്ലെങ്കിലും ഞാൻ എല്ലാ ദിവസവും നിനക്കായി മെസേജുകൾ അയക്കുന്നുണ്ട്. നിന്റെ വിശേഷങ്ങൾ അന്വേഷിക്കുകയും, എന്റെ ജീവിതത്തെക്കുറിച്ചു പറയുകയും ചെയ്യുന്നു.”’സൊറാ..പപ്പ നിന്നെ ഒരുപാടു സ്നേഹിക്കുന്നു”- എന്നാണ് ധവാന്റെ കുറിപ്പ്.
Discussion about this post